സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോഡ് ജില്ലക്കാരാണ്. 15 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കാസർകോഡ് അഞ്ച്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ മൂന്ന് വീതവും കൊല്ലം ഒന്ന് ഇങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവര്‍. ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയത്. ഇതിൽ 116 പേര് ചികിത്സയിലാണ്. 21725 പേരാണ് നിരിക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

