കോട്ടയം : ജില്ലയില്‍ പകര്‍ച്ചപ്പനിയും ഡങ്കി, എച്ച് 1 എന്‍ 1 എന്നിവയും പടരുന്നു. പനിക്കാലത്തെ നേരിടാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേകം കിടത്തിച്ചികില്‍സാ സൗകര്യം ഒരുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കൊതുകുവലകളും മരുന്നും എത്തിക്കും. ജൂണ്‍ 20വരെ 8890 പേര്‍ക്കാണ് പനി റിപ്പോര്‍ട്ടുചെയ്തത്. 21 ഡങ്കിക്കേസുകളും 26 എച്ച്1 എന്‍1 കേസുകളുമുണ്ട്
ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ പനിക്ലിനിക്ക് ഉണ്ടാകും. ഉച്ചതിരിഞ്ഞ് അത്യാഹിത വിഭാഗത്തിലും പനിരോഗികളെ പരിശോധിക്കും. പാരാസെറ്റമോളും മറ്റ് മരുന്നുകളും ശേഖരത്തിലുണ്ടെന്നാണ് വകുപ്പ് അറിയിച്ചത്. ജില്ലയില്‍ മൊത്തത്തില്‍ കൊതുകുസാന്നിധ്യം കൂടിയിട്ടുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കൂടുതലുള്ള ഇടങ്ങളില്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
കിഴക്കന്മേഖലകളില് ടാപ്പിങ്ങില്ലാതെ അടച്ചിട്ട തോട്ടങ്ങളില്‍ കാട് പടര്‍ന്നതും ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും പ്രശ്നമാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയായതിനാല്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് കൊതുകുസാന്നിധ്യം വര്‍ധിക്കാന്‍ കാരണം.