കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പുറമേ ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ പരീക്ഷാ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും, കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മിഷണര്‍ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. കരകുളം സ്വദേശിക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ട്.