കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കല്‍ വൈകുമെന്ന് സൂചന. ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും സംസ്ഥാ നത്തെ സ്കൂളുകള്‍ തുറക്കുന്നതെന്ന തെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗ വ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ ശ്രമിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുക. സെപ്തംബറിലും സ്കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കുമെന്നും അതേസമയം, നിലവില്‍ അത്തരമൊരു ആലോചന പരിഗണിക്കുന്നില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.