കോട്ടയത്ത് സമ്പര്‍ക്കം മൂലം രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുന്നു. ചിങ്ങവനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്പ്പെട്ടിരുന്നവര്ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരി ക്കുന്നത്. ഇവരില്‍ ബന്ധുക്കളും അയല്‍വാസികളും ഉള്‍പ്പെടുന്നതായാണ് വിവരം. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നയാള് വിവിധ ചടങ്ങുകളില്‍ പങ്കെടുത്തതായും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചതായും വിവരമുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തൊണ്ണൂറോളം പേരുടെ സാമ്പിള്‍ പരിശോധനയിലാണ് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

