കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,652 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയര്‍ന്നു. ദിവസേന ആയിരത്തിനടുത്ത് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
24 മണിക്കൂറിനിടെ 977 മരണം മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 53,866 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
നിലവില്‍ 6,86,395 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 20,96,664 പേര് ഇതുവരെ പൂര്‍ണമായും രോഗമുക്തരായി. 73.64 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
മഹാരാഷ്ട്രയില്‍ 6,28,642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 3,49,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ 3,00000, കര്‍ണാടകയില്‍ 2, 49,000, ഉത്തര്‍പ്രദേശില്‍ 1,62,434 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.


