മൂവാറ്റുപുഴ : മൂവാറ്റുപുഴ താലൂക്ക് ഗവ ഹോമിയൊ ആശുപത്രി തകര്‍ച്ചയുടെ വക്കില്‍. ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സതേടി എത്തുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളില്‍ ഒന്നായ മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പരാതീനതകളേറെയാണ്. സ്ഥലപരിമിതി ഇവിടം എത്തുന്ന രോഗികളേയും ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയാലാക്കുന്നു.
1988 ല്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി നഗരസഭ എവറസ്റ്റ് കവലക്ക് സമീപം
നിര്‍മിച്ച ആശുപത്രിയില്‍ നിലവില്‍ ഡോക്ടര്‍മാര്‍ക്ക്പോലും ഇരിക്കാന്‍ സ്ഥല സൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ്.
വര്ഷകാലമെത്തിയാല് ജീവനക്കാരും ഇവിടുത്തെ സ്ഥിരം സന്നദ്ധ പ്രവര്‍ത്തകരും വേവലാതിയിലാണ്. മൂാവാറ്റപുഴ ആറിന് സമീപമുള്ള ഇവിടത്തെ താഴത്തെ നില നാലുമഴ നിര്‍ത്താതെ പെയ്താല്‍ വെള്ളത്തിലാവും. പാതിരാത്രിയില്‍ വെള്ളം എത്തിയാല്‍ രോഗികളെ വീട്ടില്‍ അയക്കണം. ഉപകരണങ്ങള്‍ മുഴുവന്‍ മുകള്‍ നിലയിലേക്ക് മാറ്റേണ്ടതാവട്ടെ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകും ചേര്‍ന്നാണ്.
കഴിഞ്ഞ രണ്ടാഴ്ച മുമ്പും വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ഉപകരണങ്ങള്‍ മുഴുവന്‍ ഇവിടെ മാറ്റിയിരുന്നു. മഴ ശക്തമായി വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതോടെ കഴിഞ്ഞ 5 ദിവസമായി ഐ. പി യില്‍ ചികിത്സയിലായിരുന്ന രോഗികളെ വീട്ടില്‍ പറഞ്ഞയച്ചു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ട്ഡോക്ടര്മാര് കൂടി എത്തിയത്. ഇവര്ക്കാണങ്കില് ഇരിക്കാന്‍
പോലും സ്ഥലമില്ല. മരുന്നു സൂക്ഷിക്കാനും സൗകര്യങ്ങളില്ല. കഴിഞ്ഞ പ്രളയകാലത്ത് 10
ലക്ഷം രൂപയുടെ മരുന്നാണ് വെള്ളം കയറി നശിച്ചത്.
വര്‍ഷകാലത്ത് മൂവാറ്റുപുഴയാര്‍ കരകവിഞ്ഞാല്വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ട് ഉയര്‍ത്താതെ
അശാസ്ത്രീയമായാണ് ആശുപത്രി നിര്‍മിച്ചത്. മൂന്നു നിലകളിലായി നിര്‍മിച്ച ആശുപത്രി കെട്ടിട
ത്തില്‍ സെല്ലാറിലാണ് ഐ.പി. പ്രവര്‍ത്തിക്കുന്നത് . വര്‍ഷകാലത്ത് വെള്ളം കയറുന്നതു മൂലം
ദിവസങ്ങളോളം ഐ.പിബ്ലോക്ക് അടച്ചുപൂട്ടി രോഗികളെ വീട്ടില്‍ വിടേണ്ട അവസ്ഥയാണ് തുടക്കംമുതലുള്ളത്.
അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ 1 കോടി രൂപയും രോഗികള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ ഒരു ഫിസിയോ തെറപ്പി യൂണിറ്റും അനുവദിച്ചിട്ടും ഇതൊന്നും പ്രയോജനപ്പെടുത്താനോ ഫിസിയോ തെറപ്പി യൂണിറ്റ് ആരംഭിക്കാനും സൗകര്യമില്ല.
നിലവിലെ ആശുപത്രി കെട്ടിടത്തോടനുബന്ധിച്ച് മുകളില്‍ സൗകര്യ പ്രധമായി കെട്ടിടം നിര്‍മിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളുവെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ല. ആശുപത്രിയുടെ വികസനത്തിനായി 5 വര്‍ഷം മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പദ്ധതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ദേശീയ ആയുഷ് പദ്ധതിയില്‍ നിന്ന് 1 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നിലവില്‍ ഐ. പി ബ്ലോക്ക് നിര്‍മിക്കുന്നതിനടക്കം തുക തികയില്ല. കൂടുതല്‍ ഫണ്ട് ലഭിച്ചാ
ലെ പ്രശ്നത്തിന് പരിഹാരം ആകൂ. ഇതിനുള്ള നടപടി എടുക്കേണ്ട നഗരസഭയും തിരിഞ്ഞു
നോക്കുന്നില്ല. ഇതിനിടെ ആശുപത്രിയുടെ ഐ.പിബ്ലോക്ക് മറ്റൊരു വാര്‍ഡിലേക്കു മാറ്റാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുവെന്നും ഇത് ഹോമിയോ ആശുപത്രിയെ വിഭജിക്കുന്നതിനു തുല്യമാകുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. സീതാലയം അടക്കം നിരവധി
പദ്ധതികളുള്ള ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ 6 ഡോക്ടര്‍മാരും ഇരുപതോളം ജീവനക്കാരുമാണ് ഉള്ളത്.


