ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 5611 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,06,750 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3303 ആയി. രോഗമുക്തി നിരക്ക് 39.2 ശതമാനമാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 37,136 പേരാണ് ഇവിടെ രോഗബാധിതര്‍. 325 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,448 ആയി. 11,745 പേര്‍ക്കാണ് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 719 പേര് മരിച്ചു. ഡല്‍ഹിയില്‍ 10,554 പേരാണ് കോവിഡ് ബാധിതര്‍. 168 പേര് ഇവിടെ മരിച്ചു.


