ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 13,586 പുതിയ കൊവിഡ് കേസുകള്‍. 336 കൊവിഡ് മരണങ്ങളാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ ഉണ്ടായത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 3,80,532ഉം ആകെ മരണം 12,573ഉം ആയി. മഹാരാഷ്ട്രയില്‍ 1,20,504 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3752 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നലെ 100 പേര് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. ഇവിടെ ആകെ മരണസംഖ്യ 5751 ആയി. തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52,334 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 2141 പേര്‍ക്ക്. പുതുതായി 49 പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 625 ആയി. ഡല്‍ഹിയില്‍ 49,979 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 2877 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം 665. ഇതോടെ ആകെ മരണം 1,969 ആയി ഉയര്‍ന്നു.


