ഡല്‍ഹിയില്‍ കൊവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് കടുത്ത ന്യൂമോണിയ ബാധിച്ചെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് സത്യേന്ദര്‍ ജയിനിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം പരിശോധനാ ഫലം പോസിറ്റീവായ കാര്യവും അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു.


