28 തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീ ന്യൂസിന്റെ ഡല്‍ഹി ബ്യൂറോയും സ്റ്റുഡിയോയും താല്‍ക്കാലികമായി അടച്ചുപൂട്ടി. മെയ് 15നാണ് സീ ന്യൂസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രോഗം ബാധിച്ച ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കി. ഇതില്‍ 27 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. അവരില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകള്‍ നേരിടാത്തവരുമായിരുന്നുവെന്നും സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗനിര്‍ണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചതെന്ന് സുധിര്‍ ചൗധരി വ്യക്തമാക്കി.

