നെടുമ്പാശ്ശേരി: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവന് രക്ഷാ മാര്‍ഗങ്ങളുടെ (സി.പി.ആര്) പരിശീലനമായ ഹാര്‍ട്ട് ബീറ്റ്സ് 28,523 പേര്‍ക്ക് പരിശീലനം നല്കി ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡും ഹാര്‍ട്ട് ബീറ്റ്സ് കരസ്ഥമാക്കി. കൈകള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് റിക്കാര്‍ഡ്. നെടുമ്പാശ്ശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍
ജില്ലാ ഭരണകൂടം, ഏയ്ഞ്ചല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി ഘടകം, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9 ന് ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം ഉദ്ഘാടനം ചെയ്തു. 323 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ പത്തു പേരടങ്ങുന്ന ബാച്ചായി തിരിച്ചാണ് പരിശീലനം നല്‍കിയത്. നേരത്തെ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പത്ത് പേരടങ്ങുന്ന ബാച്ചിന് പരിശീലനം നല്‍കിയത്. ഒരു മണിക്കൂറാണ് ഓരോ ടീമിനും അനുവദിച്ചത്. വൈകീട്ട് അഞ്ചര വരെ തുടര്‍ന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ ഋഷി നാഥ് സംഘാടകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ സവിത യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു ഇതിനു മുമ്പ് ഈ വിഭാഗത്തില്‍ റിക്കാര്‍ഡ്. 28,015 പേര്‍ക്കാണ് സവിത യൂണിവേഴ്സിറ്റി ഒറ്റ ദിവസത്തില്‍ പരിശീലനം നല്‍കിയത്.