രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 63,371 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 895 പേര് മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 87 ശതമാനത്തില്‍ തുടരുന്നു. മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകളുടെ വര്‍ധനവ്.
രാജ്യത്തെ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. രോഗികളേക്കാള്‍ കൂടുതല്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശ്വാസകരമായ കണക്ക്. 73,70,469 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,12,161 പേര് മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64,53,780 ലെത്തി. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 8,04,528 ആയി കുറഞ്ഞു. 87.56 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.52 ശതമാനത്തില്‍ തന്നെ തുടരുന്നു.
മഹാരാഷ്ട്രയില്‍ വീണ്ടും പതിനായിത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,24,622 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.


