തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്നും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതും മന്ത്രി ചൂണ്ടികാട്ടി. പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

