മൂവാറ്റുപുഴ: കനിവ് പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ തുടങ്ങുന്ന ഫിസിയോ തെറാപ്പി സെന്റര്‍ ബുധന്‍ രാവിലെ 10.30 ന് കനിവ് ജില്ല പ്രസിഡന്റ് അഡ്വ. സി എന്‍ മോഹനന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ കനിവ് പെയ്ന് ആന്റ് പാലിയേറ്റീവ് കെയറിന് ലഭിച്ച വാഹനത്തിന്റെ രേഖകള്‍ വാഹനം നല്കിയ സേഫ് കെയര്‍ ഗ്രൂപ്പില്‍ നിന്ന് സ്വീകരിയ്ക്കും. മൂവാറ്റുപുഴ കോടതി സമുച്ചയത്തിന് എതിര്‍വശത്ത് എസ്തോസ് ഫൗണ്ടേഷന് മന്ദിരത്തിലാണ് ഫിസിയോ തെറാപ്പി സെന്റര്‍ തുടങ്ങുന്നത്.
അപകടം, രോഗം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി ഫീസിയോതെറാപ്പി നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. കനിവ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 19-ാമത് ഫിസിയോതെറാപ്പി സെന്ററാണ് മൂവാറ്റുപുഴയില്‍ തുടങ്ങുന്നത്. പ്രതിദിനം മുന്നൂറിലേറെ രോഗികള്‍ക്ക് ഫിസിയോതെറാപ്പി നല്കുന്നു.
കിടപ്പ് രോഗികള്‍ക്ക് അവരുടെ വീടുകളിലെത്തി സാന്ത്വന പരിചരണം നല്‍കും. മൂവാറ്റുപുഴ കനിവിന് കീഴിലുള്ള ഹോം കെയര്‍ വളന്റിയര്‍ ടീമിന്റെ റിക്രൂട്ട്മെന്റും ആദ്യഘട്ട പരിശീലനവും പൂര്‍ത്തിയായി. വളന്റിയര്‍മാര്‍ കിടപ്പ് രോഗികളെ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനം ഉടന്‍ തുടങ്ങും.ഡയാലിസിസ് ചികിത്സ ആവശ്യമുളളവര്‍ക്ക് വേണ്ടി സൗജന്യ ഡയാലിസിസ് സെന്റര്‍ കനിവിന് കീഴില്‍ പ്രവര്‍ത്തനം തുടങ്ങുവാന്‍ ലക്ഷ്യമിടുന്നു. രക്തദാനസേന, രക്തബാങ്ക് ആമ്പുലന്‍സ് എന്നിവ കനിവ്മെമെന്നും കനിവ് ചെയര്മാന് എം എ സഹീര്‍, സെക്രട്ടറി കെ എന്‍ ജയപ്രകാശ്, ട്രഷറര്‍ വി കെ ഉമ്മര്‍ എന്നിവര്‍ വാര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


