മൂവാറ്റുപുഴ: വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് 751 ന്റെ നേതൃത്വത്തില്‍ ആരംഭിച്ച വാസ്കോ സഹകരണ മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനവും മെമ്പര്‍ റിലീഫ് ഫണ്ട് വിതരണവും നടത്തി. നൂറാം വര്‍ഷത്തിലേക്കു പ്രവേശിച്ച ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കല്‍ ലാബ്, ആംബുലന്‍സ് സര്‍വീസ്, സൂപ്പര്‍ മാര്‍ക്കറ്റ്, തുടങ്ങിയ നിരവധി കര്‍മ്മ പദ്ധതികളാണ് ബാങ്ക് ഭരണസമിതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണമാണ് മെഡിക്കല്‍ ലാബിന് ആരംഭം കുറിച്ചത്. ലാബിന്റെ ഉദ്ഘാടന ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
മെമ്പര്‍മാര്‍ക്കുള്ള റിലീഫ് ഫണ്ട് വിതരണം മാത്യു കുഴല്നാടന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആന്‍സി ജോസ്, ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കല്‍, ബാങ്ക് സെക്രട്ടറി ഷിജുമോന് എസ്,ജോസി ജോളി വി എം സൈനുദ്ധീന്‍, മധു കുഞ്ഞന്‍, ഷാജി ഇടപ്പാട്ടു, വര്‍ക്കി ജോണ്‍, സിജു സെബാസ്റ്റ്യന്‍, ജോസ് വര്‍ഗീസ്, ജയിംസ് ജോര്‍ജ്, പി.കെ. കൃഷ്ണന്, കെ.വി. ഉലഹന്നാന്, വിനോദ് പി, സാബു പുന്നേകുന്നേല്, ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാസ്കോ മെഡിക്കല്‍ ലാബില്‍ ടെസ്റ്റുകളുടെ നിരക്ക് ലാഭേച്ഛ കൂടാതെ പൂര്‍ണമായും സാധാരണക്കാരായ ആളുകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മുപ്പത് മുതല്‍ അറുപത്തിയഞ്ചു ശതമാനം വരെ ഇളവുകള്‍ നല്‍കുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അറിയിച്ചു.


