ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആദരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍ രംഗത്ത്. പമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനില്‍ വന്ന ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം പങ്കുവച്ചാണ കോവിഡ് കാലത്ത് ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനത്തെപ്പറ്റി ശശിതരൂര്‍ പ്രശംസയുമായി എത്തിയത്. കൊവിഡ് കാല പ്രതിസന്ധിയില്‍ ടീച്ചര്‍ സര്‍വ വ്യാപിയായിരുന്നുവെന്നും ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് ടീച്ചര്‍ ചെയ്തതെന്നും എന്നാല്‍, എല്ലാറ്റിനുമുപരി കേരള സമൂഹവും ജനങ്ങളും പ്രശംസയര്ഹിക്കു ന്നുണ്ടെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു. നിപ്പ വൈറസിന്റെ കാലത്തും ധീരമായ പ്രവര്‍ത്തനം കാഴ്ചവച്ച മന്ത്രിയുടെ കീഴില്‍ കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമാണെന്നും ദി ഗാര്ഡിയന് ലേഖനത്തില്‍ പറയുന്നു.

