കരുംകുളം ഗ്രാമപഞ്ചാത്തിലെ തിരക്കേറിയ വാര്‍ഡുകളില്‍ ഒന്നായ പുല്ലുവിളയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ജൂലൈ രണ്ടാം തീയതി ഉറവിടം വ്യക്തമല്ലാതെ ഒരു മല്‍സ്യത്തൊഴിലാളിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും അയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പി ക്കുകയും തുടര്‍ന്നുള്ള കോവിഡ് ടെസ്റ്റില്‍ ജൂലൈ അഞ്ചാം തിയതി പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. അയാളുമായി പ്രൈമറി കോണ്ടാക്ട് വരുന്ന നിരവധി കുടുംബാംഗ ങ്ങള് ആ ദിവസങ്ങളില്‍ ഇയാളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു എന്ന കാര്യം പഞ്ചായത്ത് അംഗങ്ങളുടെയും ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റിന്റെയും ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു, എന്നാല്‍ ബന്ധപ്പെട്ടവര്‍ അവരെ ക്വാറന്റൈന് സെന്ററുകളില്‍ മാറ്റുന്നതിനുപകരം അവരുടെ വീടുകളില്‍ അവരെ ക്വാറന്റൈനില്‍ ആയിരിക്കുവാന്‍ നിര്‍ദ്ദശിച്ചു. എന്നാല്‍ കൃത്യമായി ക്വാറന്റൈനില്‍ ഇരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. എന്നതുമാത്രമല്ല അനേകം പേരുമായി സമ്പര്‍ക്കത്തിലാവുകയും ചെയ്തു. അതുവഴി നിരവധി പേര്‍ക്കാണ് ഇപ്പോള്‍ പുല്ലുവിള ഗ്രാമത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു. ഏകദേശം മൂവ്വായിരത്തിയഞ്ഞൂറില് പരം കുടുംബങ്ങള്‍ അഞ്ചു വാര്‍ഡുകളിലായി ഇവിടെ താമസിച്ചുവരുന്നുണ്ട്.

