കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്. കുവൈറ്റിലെ ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാബീരിയ രക്തബാങ്കില്‍ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ഇതോടെ വൈറസ് ബാധിച്ച് കുവൈത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഗള്‍ഫില്‍ ആകെ 72 മലയാളികളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

