സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പോസിറ്റിവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രോഗികള്‍ കൂടിയാല്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
ജനങ്ങള്‍ പരമാവധി കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. ഹോട്ടലുകള്‍ രാത്രി 9 മണി വരെ മാത്രം പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. പാഴ്സല്‍ സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുത്താനും ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നത് കുറയ്ക്കാനും നിര്‍ദേശം.
ബസ്സുകളില്‍ ഇരുന്ന് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇഫ്താര്‍ വിരുന്നുകള്‍ പരമാവധി ഒഴിവാക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.


