തമിഴ്നാട്ടില്‍ ഒറ്റ ദിവസം 1982 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശത്ത് നിന്നും വന്നവരാണ്. 18 പേര് കൊവിഡ് ബാധിച്ച് ഇന്ന് മരിക്കുകയും ചെയ്തു. 40698 രോഗികളാണ് നിലവില്‍ ഉള്ളത്.367 പേര് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 22,047 പേര് രോഗമുക്തി നേടി. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് തമിഴ്നാട്.