മൂവാറ്റുപുഴ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിലെ സാമൂഹ്യസേവന വിഭാഗം തൊടുപുഴ ഐ എം എ ബ്ലഡ് സെന്ററുമായി സഹകരിച്ച് ജൂൺ 13ന് രക്തദാനക്യാമ്പ് സംഘടിപ്പിക്കും. മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ വച്ചു നടക്കുന്ന ക്യാമ്പ് നിർമ്മല കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. ഫ്രാൻസിസ് കണ്ണാടൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12: 30 വരെ ദാതാക്കളിൽ നിന്നു രക്തം സ്വീകരിക്കുവാനുള്ള സൗകര്യമൊരുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാ.പോൾ ചൂരത്തൊട്ടി അറിയിച്ചു.
ക്യാമ്പിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് തൊടുപുഴ ഐ എം എ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ദേവകി അന്തർജനം രക്തദാന ബോധവത്ക്കരണ ക്ലാസ് നൽകും. വാർഡ് മെമ്പർ രാജേഷ് പൊന്നുംപുരയിടം, വൈസ് പ്രിൻസിപ്പാൾ ഫാ. ജെൻസൺ ഞാലിപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിക്കും. രക്തദാനം പ്രമേയമാക്കി വിവിധ രചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.