ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 44,386 ആയി വര്‍ധിച്ചു. കോവിഡ് മുക്തരായവരുടെ എണ്ണം 15,35,744 ആയി. 69.33 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

