ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയില്‍ മറ്റൊരാവശ്യത്തിന് വേണ്ടി എത്തിയതായിരുന്നുവെന്നും എന്നാല്‍ എന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.

