സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. സർക്കാർ ആശുപതികളിൽ ഇന്ന് 13600 പേർ പനിക്ക് ചികിത്സ തേടി. മലപ്പുറത്ത് ആണ് പനി ബാധിതർ കൂടുതൽ.സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ആറു പേര് മരിച്ചു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടു പേര് വീതമാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം ചികിത്സ തേടിയത് 13,756 പേരാണ്.
സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു.പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.