മൂവാറ്റുപുഴ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വനിതാ വിഭാഗത്തിന്റെ മധ്യാമേഖലാ സമ്മേളനം മൂവാറ്റുപുഴയില്‍ നടന്നു. വിമ സ്പർശ് എന്ന പേരില്‍ നടന്ന
സമ്മേളനം ഐ .എം .എ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ഡോ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്യ്തു. കേരളാ ഹൈകോടതിയിലെ ആദ്യ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി ചുമതലയേറ്റ അഡ്വ ഒ.എം ശാലീനയെ ചടങ്ങില്‍ ആദരിച്ചു. വിമാ സംസ്ഥാന ചെയര്‍പേഴ്സണ്‍ ഡോ ആശോക വത്സല, വിമാ സംസ്ഥാന സെക്രട്ടറി ഡോ ബിന്ദു സി. ജി , വിമാ മൂവാറ്റുപുഴ ചെയര്‍പേഴ്സണ്‍ ഡോ മഞ്ജു രാജഗോപാല്‍, സെക്രട്ടറി ഡോ തമന്ന ഷേണായി ഐ എം എ മൂവാറ്റുപൂഴ
പ്രസിഡന്റ് ഡോ എബ്രഹാം മാത്യു, സെക്രട്ടറി ഡോ. നിഖില്‍ മാര്ട്ടിന് എന്നിവര്‍ സംസാരിച്ചു.
എന്താണ് വനിതകള്‍ക്ക് വേണ്ടത് എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ഡോ.കുക്കു മത്തായി, അഡ്വ ജിയാ മത്തായി കണ്ടത്തില്‍,ഡോ.അക്ഷയ് പ്രഭു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സാസംക്കാരിക പരിപാടികളും അരങ്ങേറി. എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്


