ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനി അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ നാലാം പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടപ്പോഴും അതിനെ നിസ്സാര പനിയെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു ബോല്‍സൊനാരോ. രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നില്ക്കുമ്പോള് എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ പിന്‍വലിച്ചിരുന്നു. മാസ്ക് വയ്ക്കേണ്ട കാര്യമില്ലെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു. സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് വളരെക്കുറച്ച് കാലം മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബൊല്‍സൊണാരോ പിന്‍വലിച്ചത്. ബ്രസീലില്‍ ബ്രസീലില്‍ ഇതിനോടകം 65,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. രോഗബാധിതര്‍ പതിനാറ് ലക്ഷം കവിഞ്ഞിരിക്കുന്നു. ഒന്നാം സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ ബ്രസീല്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്.

