മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ ചികിത്സ നൽകാതെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ അറിയിച്ചു. ഇത് സംമ്പന്ധിച് ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് സയറക്ടർക്കും കത്ത് നൽകും . ഭൂരിഭാഗവും നിർദനരായ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇതിനായി മികച്ച സൗകര്യങ്ങളിവിടെ ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗിച്ച് മികച്ച ചികിത്സ നൽകേണ്ടത് ഡോക്ടർമാരാണ്. ചില ഡോക്ടർമാരുടെ ഇത്തരം സമി പനങ്ങൾ മൂലം രോഗികളെ വലക്കുന്ന സാഹര്യം ഉണ്ടാവരുതെന്നും എം എൽ എ ആവശ്യപ്പെട്ടു.
ഓപ്പറേഷൻ തിയേറ്റർ അടച്ചിടാൻ അനുവദിക്കില്ലന്നും അറ്റകുറ്റ പണി കളോ മറ്റ് കുറവുകളോ ഉണ്ടങ്കിൽ അടിയന്തിരമായി പരിഹരിച്ച് നൽകുമെന്നും എം എൽ എ പറഞ്ഞു. രോഗികളെ വലക്കുന്ന ചികിത്സ നിഷേധിക്കുന്ന ഒരു സമീപനവും അംഗീകരിക്കില്ലന്നും എം എൽ എ പറഞ്ഞു.