രാജ്യത്ത് കൊവിഡ് രോഗികള്‍ 56,000 കടന്നു. 56,342 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,886 ആയി ഉയര്‍ന്നു. 16,540 പേര് കോവിഡ് മുക്തി നേടി.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയാണ്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 1,362 പേര്‍ക്കും തമിഴ്നാട്ടില്‍ 580 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 17,974 ആയി. ധാരാവിയില്‍ 50 പേര്‍ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. 694 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്നാട്ടില്‍ വ്യാഴാഴ്ച രണ്ട് പേര് കോവിഡ് ബാധിച്ചു ഇവിടെ മരിച്ചു. 5,409 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 37 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. അതേസമയം, കേരളത്തില്‍ ആശ്വാസ ദിനങ്ങളാണ് ഇപ്പോഴുള്ളത്. അഞ്ച് ദിവസങ്ങളായി പുതിയ കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല, ആകെ 23 കൊവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ കേരളത്തിലുള്ളത്.


