വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധ സംഘത്തെ ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.
ആരോഗ്യ മന്ത്രി വിളിച്ചതിൽ ആശ്വാസമെന്ന് യുവതിയും ബന്ധുക്കളും പറഞ്ഞു. പ്രതീക്ഷ പകരുന്ന വാക്കുകൾ ആണ് മന്ത്രിയിൽ നിന്ന് ഉണ്ടായത്. നടപടി ഉണ്ടാകും എന്ന് ഉറപ്പ് നൽകി. മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നും യുവതി പ്രതികരിച്ചു.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവനെ തുടർന്നുണ്ടായ ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളജിൽ യുവതി പ്രസവിച്ചത്. 23 ഡിസ്ചാർജ് ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29 ആം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.
സംഭവത്തിൽ വലിയ പ്രതിഷേധം ആശുപത്രി അധികൃതർക്ക് നേരെ ഉയർന്നിരുന്നു.


