തൃശൂര്‍: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന് (87) ആണ് മരിച്ചത്. ശ്വാസംമുട്ടലിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനാണ് രോഗി മരിച്ചത്. ഈ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേര് നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനാറായി.

