ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വളരെ കുടൂകയാണ്. നിലവില്‍ കൊവിഡ് വേഗം പടരുന്ന രാജ്യങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 6,97,836 ആയി. 19,700 പേര് മരിച്ചു. 4,24,891 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 2,06,619 പേരെ കീഴടക്കിയ കൊവിഡ് വീണ്ടും ഉയരുകയാണ്. ഇതുവരെ 8,822 പേരുടെ ജീവന് വൈറസ് കവര്‍ന്നു. 1,11,740 പേര് രോഗമുക്തരായി. തമിഴ്നാട്ടില്‍ 1,11,151 പേരാണ് രോഗ ബാധിതരായത്. മരിച്ചവരുടെ എണ്ണം 1,510 ആണ്. ഡല്‍ഹി 99,444 പേര്‍ക്ക് കൊവിഡ് ബാധിച്ചു. മരണം: 3,067 ആയി. ഗുജറാത്തില്‍ 36,123 ആണ് കൊവിഡ് ബാധിതരുടെ എണ്ണം. മരണം 1,944 ആയി, യു പിയില്‍ 27,707ഉം മരണസംഖ്യ785 ഉം ആയി. തെലങ്കാനയില്‍ 23,902 രോഗബാധിതരും 295 മരണവും രേഖപ്പടുത്തി. കര്‍ണാടക (23,474- 372), പശ്ചിമ ബംഗാള്‍ (22,126- 757), രാജസ്ഥാന് (20,164- 456), ആന്ധ്രപ്രദേശ് (18,697- 232) എന്നിങ്ങനെയാണ് കൊവിഡ് രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

