മൂവാറ്റുപുഴ: മൂവാറ്റുപുഴ സഹകരണ ആശുപത്രിയില്‍ ആധുനീക സൗകര്യങ്ങളോട് കൂടിയ സി റ്റി സ്കാന്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ആശുപത്രി ചെയര്മാന് പി.എം.ഇസ്മയില്‍ അധ്യക്ഷത വഹിക്കും.
കുറഞ്ഞ ചിലവില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ആധുനീക ചികിത്സ സൗകര്യം നല്‍കുക എന്നലക്ഷ്യത്തോടെയാണ് ലോകോത്തര മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ കമ്പനിയുടെ കേരളത്തിലെ പ്രഥമ സംരംഭമാണ് എം.സി.എസ്.ആശുപത്രിയില്‍ സാധ്യമാകുന്നത്. ഏറ്റവും മികച്ച സ്കാനിംഗ് ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കി രോഗനിര്‍ണ്ണയം എളുപ്പത്തില്‍ സാധ്യമാക്കുകയാണ് പുതിയ സി.റ്റി സ്കാന്‍ സമര്‍പ്പിക്കുന്നതോടെ സാധ്യമാകുന്നത്. പ്രവാസി കൂട്ടായ്മയായ ആശ്രയം യുഎഇ എംസിഎസ് ഹോസ്പിറ്റലില്‍ സംയുക്തമായിട്ടാണ് സി.റ്റി സ്കാന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ്, ആശ്രയം യുഎഇ ചെയര്മാന് റഷീദ് കോട്ടയില്‍,
ആശുപത്രി സെക്രട്ടറി എം.എ.സഹീര്‍, വൈസ് ചെയര്മാന് സുര്‍ജിത്ത് എസ്തോസ്, ആശുപത്രി ഡയറക്ടര്‍മാര്‍, വിവിധ സംഘടനാ പ്രതിനിതികളും പങ്കെടുക്കും.


