കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് അവന്റെ കരച്ചിലടക്കാന്‍ പാടുപെടുകയാണ് അവന്റെ പപ്പ മനോജും വല്ല്യമ്മ മേരിക്കുട്ടിയും. ആ കരച്ചിലകറ്റാന്‍ അവന്റെ മമ്മിക്കേറ്റ പീഡനങ്ങള്‍ക്ക് കാരണക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ നെട്ടോട്ടത്തിലാണ് ആ സാധുകുടുംബം.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആബേലിന്റെ അമ്മ ഡെറ്റി ജോസഫ് വെന്റിലേറ്ററിന്റെ സഹായത്തോടെ അതീവ ഗുരുതരാവസ്തയില് കഴിയുന്നത്. ഇവിടുത്തെ സ്റ്റാഫ്നേഴ്സ് ആയ മുട്ടാര്‍ മുണ്ടയ്ക്കല്‍ മനോജിന്റെ ഭാര്യ ഡെറ്റി ജോസഫ് (32) ജീവനക്കാരില്‍ നിന്നും നിരന്തരമുണ്ടായ മാനസികമ പീഡനം മൂലം സഹികെട്ടാണ് രാസവസ്തുക്കള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്തയില് കിടപ്പിലായത്.
പീഡനവും ഭീഷണിയും സംഭവം ഇങ്ങനെ⇒ 2014 ഫെബ്രുവരി മുതല്‍ ഡെറ്റി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു. ഇതിനിടെ പലപ്പോഴും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ദിവസവും ആശുപത്രി ജോലിക്കിടയിലെ മാനസിക പീഡനത്തില്‍ മനം നൊന്തു തന്നോട് പരാതി പറയാറുണ്ടായിരുന്നു എന്നാണ് മനോജ് പറയുന്നത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും തന്റെ പേരില്‍ പരാതി മുകളിലേക്ക് അയക്കുന്നതായും ഡെറ്റി വെളിപ്പെടുത്തിയിരുന്നു. തന്മൂലം ജോലിചെയ്യാനാകാത്ത കടുത്ത സമ്മര്‍ദ്ധത്തിലായിരുന്നു ഡെറ്റി. ഇത് സംബന്ധിച്ച് ഡെറ്റി ആശുപത്രി സി.ഇ.ഒക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 26 ന് വൈകിട്ട് നഴ്സിങ് സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചിച്ച് ഭീഷണിപ്പെടുത്തുകയും പലതും പറഞ്ഞ് മാനസികമായി തളര്‍ത്തുകയും ചെയ്തു.ഇത് പലപ്പോഴും തുടര്‍ന്നു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഡെറ്റിയെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്നും ഭീഷണിപ്പെടുത്തി.
ആത്മഹത്യ ശ്രമം⇒ 26ന് ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന ഡെറ്റി 27ന് പുലര്‍ച്ചെ 3.30ന് മണ്ണെണ്ണയും ഹാര്‍പ്പിക്കും കലര്‍ന്ന മിശ്രിതം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഛര്‍ദിലിനെ തുടര്‍ന്ന് അവശയായ ഡെറ്റിയെ വീട്ടുകാര്‍ പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചു.
മജിസ്ട്രേറ്റ് ഡെറ്റിയുടെ മൊഴിയെടുത്തു, തെളിവായി വോയിസ് മെസേജുകളും⇒ മജിസ്ട്രേറ്റ് നേരിട്ടെത്തി ഡെറ്റിയുടെ മൊഴിയെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് നഴ്സിങ് സൂപ്രണ്ടിന്റെയും മറ്റും മാനസിക പീഡന വിവരവും ഭീഷണികളും സംബന്ധിച്ച ഫോണ്‍ വോയ്സ് മെസേജ് മനോജിന് ഡെറ്റി അയച്ചിരുന്നു. കൂടെ ജോലിചെയ്യുന്ന ചില വ്യക്തികളുടെ നിരന്തരമായ മാനസിക പീഡനവും തൊഴില്‍ പീഡനവും മൂലം തനിക്ക് ജീവിക്കാനാകില്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിനാല്‍ തന്റെ മൂന്നു വയസുള്ള കുട്ടിയെ നോക്കണമെന്നും മറ്റും അടങ്ങിയ ശബ്ദരേഖ ഭര്‍ത്താവ് മനോജിന് അയച്ച ശേഷമാണ് ഡെറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പൊലിസിനെ കെട്ടിയോ⇒ രാമങ്കരി പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണവും നടത്താന്‍ തയ്യാറായില്ല. മനേജ്മെന്റ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഭര്‍ത്താവ് മനോജ് പറയുന്നു
കുടുംബപ്രശ്നമാക്കി മാനം കെടുത്താനും നീക്കം
വളരെ സന്തോഷത്തോടെയാണ് മനോജും ഡെറ്റിയും കഴിയുന്നതെന്ന് മാതാപിതാക്കള്‍ പറയുമ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണം കുടുംബപ്രശ്നങ്ങള്‍ ആണന്നു വരുത്തിതീര്‍ക്കാനാണ് മാനേജ് മെന്റ് ശ്രമിക്കുന്നതത്രെ.
പരാതികള്‍ നിരവധി മുക്കാന്‍ മാനേജ് മെന്റ് ശിങ്കിടികള്‍⇒ ആശുപത്രിയില്‍ നഴ്സുമാരുടെമേല്‍ ഇതേ പോലെയുള്ള മാനസിക പീഡനം വര്‍ധിച്ച് വരുകയാണന്നും മനോജ് പറഞ്ഞു. പീഡനം സംബന്ധിച്ച നിരവധി പരാതികളും മാനേജ്മെന്റിന് നഴ്സുമാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ മാനേജ്മെന്റ് ഒന്നും അന്വേഷിക്കാറില്ല. പരാതിക്കാരെ ഒതുക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ മാനേജ് മെന്റെിന്റെ ശിങ്കിടികള്‍ ഉണ്ടന്നും
പീഡനം: ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണം⇒ നഴ്സിങ് സൂപ്രണ്ട് ദീപയും സഹപ്രവര്ത്തകന് ഷിജോയും, ചേര്‍ന്ന് നിരന്തരം ഡെറ്റിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മനോജ് ജോസഫ് പറഞ്ഞു. ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഭര്‍ത്താവ് മനോജ് ജോസഫും ബന്ധുക്കളും വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനോജ് ജോസഫിന്റെ മാതാവ് മേരിക്കുട്ടി, പിതാവ് ജോസഫ് വര്‍ഗീസ്, ഡെറ്റിയുടെ മാതാവ് അന്നമ്മ, മനോജിന്റെ സഹോദരന് ജോജോ ജോസഫ് എന്നിവരും പങ്കെടുത്തു.


