മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ- ഓപ്പറേറ്റീവ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ എ ബി എച്ച് അംഗികാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.
ഐ ആര് ഡി എ യുടെ നിബന്ധന പ്രകാരം എല്ലാ ഇന്‍ഷ്വൂറന്‍സ് കമ്പനികളുടേയും കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍ഷ്വൂറന്‍സ് പദ്ധതികളും ആശുപത്രിയില്‍ നടപ്പാക്കി വരുന്നു. വിവിധ മെഡിക്ലെയിം, ആരോഗ്യ ഇന്ഷ്വൂറന്സുകളുടെ ക്യാഷ്ലെസ്സ് ചികത്സസൗകര്യവും ഇവിടെ ലഭ്യമാണ്. ഏറ്റവും നല്ല സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ആശുപത്രിക്ക് ലഭിക്കുകയുണ്ടായി. ആരോഗ്യ രംഗത്ത് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തനതായ മുദ്ര പതിപ്പിച്ചതിന്റെ പ്രത്യക്ഷ അംഗികാരം കൂടിയാണ് ഇപ്പോള്‍ ലഭിച്ച ദേശീയ അംഗികാരം.
പൊതു ജന പങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുളള ആശുപത്രി വളര്‍ച്ചയുടെ ഘട്ടത്തിലാണിപ്പോള്‍ ആധുനീക മുട്ടു മാറ്റി വക്കല്‍ ശസ്ത്ര ക്രിയകള്‍ ചുരുങ്ങിയ ചെലവില്‍ നടത്തികൊടുക്കുന്നതിനുളള സംവിധാനവും ഇവിടെ ലഭ്യമാണെന്ന് ചെയര്മാന് പി.എം. ഇസ്മായില്‍ പറഞ്ഞു. വൈസ് ചെര്‍യര്‍മാന്‍ സൂര്ജ്ജിത് എസ്തോസ്, ആശുപത്രി സെക്രട്ടറി എം. എ. സഹീര്‍ , ഡയറക്ടര്‍മാരായ സിറിള്‍ ജൊണ് എലഞ്ഞിക്കല്, അഡ്വ. ടി.എസ് റഷീദ്, വി.യു സിദ്ദീക്ക്, അഡ്മിനിസ്ട്രേറ്റിയൂവ് ഓഫീസര്‍ ഡോ.തോമസ് മാത്യു, ഡയറക്ടര്‍ എന്നിവര്‍ സംസാരിച്ചു.