കോലഞ്ചേരി: ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ തിരുവാണിയൂരില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തടഞ്ഞു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും നല്കിയ ബിരിയാണി യോടൊപ്പമുണ്ടായിരുന്ന കോഴിക്കാലിനുള്ളിലാണ് പുഴുവിനെ കണ്ടെത്തിയത്. ഫോട്ടോ അടക്കം ഈ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനേ തുടര്‍ന്നാണ് ഇക്കാര്യം ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെളളിയാഴ്ച രാവിലെ തന്നെ ഹോട്ടലില്‍ നടത്തിയ പരിശോധനയേ തുടര്‍ന്ന് ഹോട്ടലിന്റെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കുവാനും നിലവില്‍ ഹോട്ടലിലുള്ള മുഴുവന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുവാനും നടപടി സ്വീകരിച്ചു.
ഹോട്ടലും പാചകശാലയും പൂര്‍ണ്ണമായും അണുനാശനം നടത്തി ശുചീകരിച്ച് സുരക്ഷിതമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ വിലയിരുത്തല്‍ പരിശോധന നടത്തിയ ശേഷമേ ഹോട്ടലിന് ഇനി പ്രവര്‍ത്തനാനുമതി നല്‍കൂ.ട്ടലിലേക്ക് പാചകത്തിനായി വാങ്ങിയകോഴിയുടെ മാംസത്തിനുള്ളില്‍ നാളുകള്‍ക്ക് മുമ്പ് ചതവ് പറ്റി അതിനുള്ളില്‍ പഴുപ്പ് ബാധിച്ച് പുഴു രൂപപ്പെട്ടതാകാമെന്ന് അനുമാനിക്കുന്നതായി ഉദ്യോസ്ഥര്‍ പറഞ്ഞു. ഹോട്ടലില്‍ അവശേഷിച്ച മാംസ വിഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവയില്‍ പോരായ്മ കണ്ടില്ല.
തിരുവാണിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ.സജിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എന്‍.വിനയകുമാര്‍, ടി.എസ്.അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.