മൂവാറ്റുപുഴ : കാർഷിക സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളിയിലെ നീതി മെഡിയ്ക്കൽ സ്റ്റോർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം തുടങ്ങി. ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളി ശാഖയ്ക്ക് സമീപമാണ് നീതി മെഡിയ്ക്കൽ സ്റ്റോർ തുറന്നത്. കൺസ്യൂമർഫെഡ് ആക്ടിംഗ് ചെയർമാൻ പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ രാജീവ് അധ്യക്ഷനായി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം എസ് അലിയാർ ആദ്യ വിൽപ്പന നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ റിയാസ് ഖാൻ, പായിപ്ര പഞ്ചായത്ത് അംഗങ്ങളായ എം എ നൗഷാദ്, വി ഇ നാസർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി എ കബീർ, മൂവാറ്റുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം അബ്രഹാം തൃക്കളത്തൂർ ബാങ്ക് വൈസ് പ്രസിഡന്റ് ടി എം ജോയി, ആർ സുകുമാരൻ, കെ കെ ശ്രീകാന്ത്, എം എൻ അരവിന്ദാക്ഷൻ, അലി പുതിയേടത്ത് ബാങ്ക് സെക്രട്ടറി എൻ എം കിഷോർ എന്നിവർ സംസാരിച്ചു
Home Health കാർഷിക സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളിയിലെ നീതി മെഡിയ്ക്കൽ സ്റ്റോർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി

