തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനം കോവിഡ് വിമുക്തം. ഇന്ന് ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. 61 പേർക്ക് നെഗറ്റീവ് ഫലം. 34 പേരാണ് ഇനി ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് പുതിയ തീവ്രബാധിത മേഖലകളില്ല. 21724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
21352 പേര് വീടുകളിലും 372 പേര് ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായില്ല. 1249 ടെസ്റ്റുകളാണ് ഇന്ന് നടന്നത്


