ഇടുക്കി: തേനിയില്‍ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങള്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങള്‍ അണുനാശിനി തളിച്ചും ആളുകളെ കര്‍ശനമായി പരിശോധിച്ചശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിമൂന്ന് പേര് കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരില്‍ നിന്നുള്ളവരാണ്. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായി ഇടുക്കിക്കാര് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്.


