കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമേ അദ്ദേഹത്തിന്റെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗ വിവരം യെദ്യൂരപ്പ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് ചികിത്സക്കായി മാറിയെന്നും യെദ്യൂരപ്പ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

