സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നത്. ഇതിലൂടെ പ്രാദേശികമായി മികച്ച ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.