.മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്ത് ഹോട്ട്സ്പോട്ട് ആയിട്ട് പ്രഖ്യാപിച്ചു. മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിനെയാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. കോ വിഡ് സ്ഥിതികരിച്ച കോട്ടയത്ത് റയിൽവേയിൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശിയുടെ സന്ദർശന ലിസ്റ്റിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡും ഉൾപ്പെട്ടതാണ് മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ കാരണം
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ കടകൾ തുറക്കരുതെന്നും. ആളുകൾ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ഗവൺമെന്റ് നിർദേശങ്ങൾ കൃത്യമായി പാലിക്കണം.’ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ പൊലിസും ആരോഗ്യ വകുപ്പും ഇവിടെ കർശന നിരിക്ഷണം തുടങ്ങി.


