കോട്ടയം തിമിര ശസ്ത്രക്രിയയില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് സൃഷ്ടിച്ച ജില്ലാ ഒഫ്താല്‍മിക് സര്‍ജനും സീനിയര്‍ കണ്‍സല്‍റ്റന്റുമായ ഡോ.സി.ജി.മിനി വിരമിച്ചു. 25 വര്‍ഷക്കാലം കൊണ്ട് 32,000 ഓളം ശസ്ത്രക്രിയകള്‍ നടത്തി. 32,000 ശസ്ത്രകിയകള്‍ പൂര്‍ത്തിയാക്കിയതിന് ആരോഗ്യ വകുപ്പ് ഡോക്ടര്‍ക്ക് പ്രത്യേക പുരസ്കാരം നല്കി. 1996 ല്‍ അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാക്ടീസ് ആരംഭിച്ചു. 1998 മുതല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രാക്ടീസ് തുടങ്ങി. 2023 ജൂലൈ 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു

