തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാൻ കഴിയാത്ത മത്സ്യ തൊഴിലാളികൾക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് നൽകുമെന്നും സജി ചെറിയാന് പറഞ്ഞു.
തീരദേശ എം എല്‍ എമാരുടെ അവലോകന യോഗത്തില്‍ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയാണ് ആസൂത്രണം ചെയ്തത്. കടല്ആക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണഭിത്തി ഉടന്‍ തീര്‍ക്കുമെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു.


