ബീജിംഗ്: ഭക്ഷ്യവസ്തുക്കളില്‍ കൊവിഡ് വൈറസിൻ്റെ സാന്നിദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 6 കമ്പിനികളെ ചൈന ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പികളെയാണ് വിലക്കിയിരിക്കുന്നത്. ചൈനീസ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മത്സ്യം പൊതിയാന്‍ ഉപയോഗിച്ച കവറുകളുടെ പുറത്താണ് കൊവിഡ് വൈറസിനെ കണ്ടെത്തിയത്.
ചൈനയില്‍ നിന്നുമാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനു ശേഷം കൊവിഡിനെ വരുതിയിലാകുകയായിരുന്നു ചൈന. എന്നാൽ ഇപ്പോള്‍ വൈറസ് വീണ്ടും രാജ്യത്തേക്ക് കടക്കാതിരിക്കാന്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കുറവാണെങ്കിലും വിദേശത്ത് നിന്ന് എത്തുന്നവരില്‍ ഇപ്പോഴും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.


