കൊച്ചി: നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് എറണാകുളം ജില്ലാ കമ്മിറ്റി പ്രളയ ദുരന്തമുഖത്ത് സ്തുത്യര്‍ഹ സേവനം നടത്തിയ ധീര വ്യക്തിത്വങ്ങളെ ആദരിക്കുമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ജില്ലാ ജനറല്‍ സെക്രട്ടറി നിയാസ് കരിമുകള്‍, യൂത്ത് വിംഗ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിഹാബ് ഇക്ബാല്‍ തോട്ടത്തില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പാവൂര്‍ അറക്കപ്പടി ജയഭാരത് കോളേജ് അങ്കണത്തില്‍ സെപ്തംബര്‍ 12ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആദര സദസ്സ് ജസ്റ്റീസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹിം എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.കേരള മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് ആന്റണി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തും. എം എല്‍ എ മാരായ വി കെ ഇബ്രാഹിം കുഞ്ഞ്, കാരാട്ട് റസാക്ക്, എല്‍ദോസ് പി കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്, റോജി എം ജോണ്‍, എല്‍ദോ എബ്രഹാം തുടങ്ങിയവരും സാമൂഹ്യ സാംസ്ക്കാരിക – സിനിമ മേഖലയിലെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സംബന്ധിക്കും.