ആര്യനാട്: തിരുവനന്തപുരം ആര്യനാട് മലയടിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ്(15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്.
രാവിലെ വീട്ടില്‍ നിന്ന് കുളിക്കാനിറങ്ങിയ മകനെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചു ചെല്ലുമ്പോള്‍ വെള്ളത്തില്‍ മുങ്ങികിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.