ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ എന്റെ വൈഫ് റെഡിയാണ് ഇടുക്കി സ്വദേശി സജിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര തൻ്റെ ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം വയനാട്ടിൽ മുലപ്പാൽ നൽകുന്നതിനായി വയനാട്ടിലെത്തി
ദുരന്തത്തെത്തുടർന്ന് നിരവധി കുട്ടികൾ അനാഥരായിപ്പോയെന്ന വിവരമാണ് ഭാവനയെ ഈ പ്രവർത്തി ചെയ്യാനായി പ്രേരിപ്പിച്ചത്. അതിന് താൻ തയ്യാറാണെന്ന് ഭാവന പിന്നീട് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
രണ്ട് കുട്ടികളുടെ അമ്മയായ അവൾക്ക് അമ്മയില്ലാത്ത കുട്ടികളുടെ അവസ്ഥ അറിയാം. അതുകൊണ്ടാണ് താൻ അതിന് തയ്യാറായതെന്നാണ് ഭാവനയുടെ മറുപടി. നാല് വയസ്സും നാല് മാസവും പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഭാവന.


