ഇസ്രായേൽ : ഗാസയിൽ ഇസ്രായേൽ ഹമാസ് പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. ഒരൊറ്റ ദിവസത്തെ പോരാട്ടത്തിൽ 150 ഹമാസ് ഭീകരരെ കൊലപ്പെടുത്തിയതായി വ്യക്തമാക്കി ഇസ്രായേൽ സേന. ഗാസയിലെ വിവിധ ഇടങ്ങളിൽ അതിരൂക്ഷമായ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ ഏറ്റവും ഭീകരമായ യുദ്ധം നടക്കുന്നത് അൽ-ഷിഫ ആശുപത്രിക്ക് സമീപമാണെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ കഴിയുന്ന രോഗികളെയും പരിക്കേറ്റവരെയും കവചമായി ഉപയോഗിച്ചുകൊണ്ടാണ് തങ്ങൾക്കെതിരെ പോരാടുന്നതെന്നും ഇസ്രായേൽ സേന പറയുന്നു. അൽഷിഫ ആശുപത്രി കേന്ദ്രമാക്കി ഹമാസ് ഭീകരർ കമാൻഡ് സെൻ്റർ നടത്തുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നുണ്ട്.
ആശുപത്രി കേന്ദ്രമാക്കി ഹാമാസ് പ്രവർത്തകരും മതതീവ്രവാദികളും ഉൾപ്പെടെ ഏകദേശം 15 മുതൽ 50 ആയിരം വരെ ഭീകരർ ഇസ്രായേൽ സൈനികർക്കെതിരെ പോരാടുന്നുണ്ടെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 150 ഹമാസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ വ്യക്തമാക്കി കഴിഞ്ഞു. പോരാട്ടത്തിൽ 6 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 180 ഓളം ഭീകരരുടെ മരണം ഹമാസ് സംഘടനയുടെ നട്ടെല്ല് തകർത്തിരിക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.


