ഇസ്രയേൽ : ഗാസ നഗരത്തിൽ ഇസ്രയേൽ സേനയും ഹമാസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നു. ആയിരക്കണക്കിന് സാധാരണക്കാരാണ് മേഖലയിൽ നിന്ന് പലായനം ചെയ്യുന്നത്. ഇസ്രയേലി സൈന്യം നഗരത്തിന്റെ മധ്യഭാഗത്തേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാൽ ഹമാസാവട്ടെ ഇസ്രയേലിന്റെ ഭാഗത്ത് കനത്ത നഷ്ടം വരുത്തിയെന്നാണ് അവകാശപ്പെടുന്നത്.
വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും, വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.


